Search
Close this search box.

ചാരായം വാറ്റുന്നതിനിടെ ആര്യനാട് എക്സൈസിന്റെ പിടിയിലായി

eiTQORG38579

 

ആര്യനാട് : ആര്യനാട് ചോനമ്പാറ ഭാഗത്തു നിന്ന് പത്തു ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോട്ടൂർ ഫോറെസ്റ്റ് ഡിവിഷനുമായി ചേർന്ന് ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് ഇയാൾ കുടുങ്ങിയത്. ചോനമ്പാറ അരിയാവിള സ്വദേശി ‘ചിന്ന സോമൻ’ എന്ന് വിളിക്കുന്ന സോമനെയാണ് ചാരായം വാറ്റുന്നതിനിടെ പിടികൂടിയത്. ചാരായം കൂടാതെ നാല്പത് ലിറ്റർ സ്പെന്റ്‌ വാഷും മറ്റു വാറ്റു ഉപകരണങ്ങളും ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു.ആര്യനാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ശ്യാം കുമാർ, പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിജയ കുമാർ, സിവിൽ എക്സൈസ് ഓഫീസർ സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, ഡ്രൈവർ രതീഷ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!