മൂന്ന് വയസ്സുകാരന് കലാംസ് വേൾഡ് റെക്കോർഡ്. വർക്കല മേൽവേട്ടൂർ സ്വദേശി മൂന്ന് വയസുള്ള നിനവ് നവിൻ ഡോ എ പി ജെ. അബ്ദുൽ കലാം വേൾഡ് റെക്കോർഡ്സ് കരസ്തമാക്കി. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാരുടെ പേരുകൾ, വകുപ്പുകൾ, തലസ്ഥാനങൾ, ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങൾ, വിവിധ മൃഗങ്ങൾ , പക്ഷികൾ, പഴവർഗങ്ങൾ തുടങ്ങിയവ തിരിച്ചറിയുക, എഴുതുക എന്നിവ പരിഗണിച്ചാണ് അവാർഡ്. നിനവ് നവീനു രണ്ടാമത്തെ വയസിലും രണ്ടര വയസ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയിരുന്നു.വർക്കല മേൽവെട്ടൂർ ” നിധി” യിൽ മെർച്ചന്റ് നേവി എഞ്ചിനീയർ നവിൻ പ്രകാശിന്റെയും പാരിപ്പള്ളി യുകെഎഫ് എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രാഖിദാസിന്റെയും രണ്ടാമത്തെ മകനാണ് നിനവ് നവിൻ. നിവേദ് നവിൻ, നിയോഗ് നവിൻ സഹോദരങ്ങൾ.