Search
Close this search box.

നിയമപാലകരുമായി സംവദിച്ച് നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂൾ കുട്ടികൾ

ദേശീയ ബാലികാ ദിനത്തിന്റെ ഭാഗമായി നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ കേരളത്തിലെ ആദ്യ ഡിജിറ്റർ പോലീസ് സ്റ്റേഷനായ നഗരൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. നിയമ പാലകരെ നേരിൽ കണ്ട വിദ്യാർത്ഥികൾക്ക് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ സുധീഷിന്റെ നേതൃത്വത്തിൽ മധുരം നൽകിക്കൊണ്ട് ഹാർദവമായ സ്വീകരണമാണ് നൽകിയത്. പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കിയതോടൊപ്പം പ്രധാന ഓഫീസ്, കംമ്പ്യൂട്ടർ മുറി, ഫയലുകൾ സൂക്ഷിക്കുന്ന മുറി, മുതലായവയും ലോക്കപ്പ്, വിലങ്ങ് ,തോക്ക്, ഷീൽഡ് തുടങ്ങിയവ കാണാനായതും കുട്ടികൾക്ക് വിസ്മയമായി. സ്റ്റേഷൻ റൈറ്റർ മനോജ്, അസിസ്റ്റന്റ് സ്റ്റേഷൻ റൈറ്റർ ധന്യ, പോലീസ് ഓഫീസർമാരായ പ്രിയ, വിനോദ്, ദിനേഷ് ബാബു, ലിജി എന്നിവരും ടീച്ചർമാരായ ഷെർളി, മഞ്ചു, ഷീജ, അഭിനന്ദ് എന്നിവരും നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!