വർക്കലയിൽ മുഖം മറച്ചു ബൈക്കിലെത്തിയ സംഘം അമ്മയെയും മകനെയും ആക്രമിച്ചു

eiWHYM566278

വർക്കല : വർക്കലയിൽ കാക്കോട് ജംഗ്ഷന് സമീപം കട പൂട്ടി രാത്രി വീട്ടിലേക്ക് മടങ്ങിയ അമ്മയെയും മകനെയും മുഖം മറച്ചു ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം ആക്രമിച്ചു പരുക്കേൽപിച്ചു. ജനാർദനപുരം കാക്കോട് മുക്കിന് സമീപം വാടകയ്ക്കു താമസിക്കുന്ന കർണാടക സ്വദേശിനി ശാരദ(40), മകൻ സാഗർ(16) എന്നിവരെ പരുക്കേറ്റ നിലയിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 8അരയയോടെയാണ് സംഭവം.വെട്ടുകത്തിയും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ശാരദയുടെ വലതു കൈയ്ക്കും ഇരുകാലുകളിലും വെട്ടേറ്റു. സാഗറിന്റെ തലയിലും ദേഹത്തും മർദനമേറ്റു.

കഴിഞ്ഞ 12 വർഷമായി ഹെലിപ്പാഡിൽ കർണാടക ഗാർമെന്റ്സ് ഷോപ്പ് നടത്തുന്ന ശാരദയുമായി അടുപ്പത്തിലായ യുവതിയുമായി സൗഹൃദം തെറ്റിയതിനെത്തുടർന്ന് ഭീഷണി ഉണ്ടായിരുന്നതായി ശാരദ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!