കടയ്ക്കാവൂർ: സംശയരോഗത്താൽ ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മണമ്പൂർ വില്ലേജിൽ പെരുങ്കളം മുട്ടുകോണം ചരുവിള വീട്ടിൽ ശശികലയെ തലയ്ക്കും കൈത്തണ്ടയിലും വെട്ടി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശശികലയുടെ ഭർത്താവും കൊല്ലം ചിതറ സ്വദേശിയുമായ സുന്ദരേശൻ മകൻ സുനി എന്ന് വിളിക്കുന്ന സുനിൽ കുമാർ (44) ആണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കടയ്ക്കാവൂർ സി.ഐ. എം. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എ. എസ്.ഐ. ഷംസുദീൻ, എസ്.സി.പി.ഒ മഹേഷ്, ബിനു, ബിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു
