കണിയാപുരം: വീട്ടിൽക്കിടന്നുറങ്ങിയ സ്ത്രീയുടെ നാലുപവന്റെ സ്വർണമാല കള്ളൻ പൊട്ടിച്ചെടുത്തു. കണിയാപുരം രാജേഷ് ഭവനിൽ ജസീന്ത(42)യുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഞായറാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകടന്ന കള്ളൻ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ജസീന്ത ഉണർന്നു. കള്ളനുമായി പിടിവലിയായി. മാലയുടെ ഒന്നരപ്പവനോളം ഇവരുടെ കൈയിൽ കിട്ടി. ബാക്കി നഷ്ടപ്പെട്ടതായി മംഗലപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
