പനയ്ക്കോട് :പനയ്‌ക്കോട് ഭാര്യയ്ക്ക് എതിരെ വധശ്രമം ഭർത്താവ് അറസ്റ്റിൽ.പനയ്ക്കോട് പുള്ളിക്കോണം റോഡരികത്ത് വീട്ടിൽ ലതാകുമാരി (39) യെ ആണ് ഭർത്താവ് വിജയകുമാർ (49) ആണ് പിക്കാസ് എടുത്ത് വെട്ടി കൊല്ലാൻ ശ്രമിച്ചത്.പള്ളിയിൽ പോയിട്ട് മടങ്ങി വരാൻ താമസിച്ചത് ചോദ്യം ചെയ്ത് ആണ് മർദ്ദനമെന്ന് പോലീസ് പറയുന്നു. കൈയ്യിൽ ഗുരുതര പരിക്കേറ്റ ഭാര്യ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ്.മർദ്ദനം തടയാൻ ശ്രമിച്ച മക്കളെ ഉപദ്രവിക്കുകയും മുറ്റത്ത് വച്ചിരുന്ന ബൈക്ക് അടിച്ചു പൊട്ടിക്കുകയും ചെയ്തു.പ്രതിയെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു.വലിയമല എസ്.ഐ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അനിൽ കുമാർ,രാംകുമാർ,ബിനോയ്, സുരേഷ് ബാബു,അനൂപ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.