പാലോട് :പാലോട് ബ്രൈമൂർ വനാന്തരത്തിൽ വീഴ്ചയെ തുടർന്നാണ് കുട്ടിയാന ചരിഞ്ഞത്.രണ്ടുവയസ്സുള്ള ആണാനയാണ് ബ്രൈമൂറിൽ ചരിഞ്ഞ നിലയിൽ ടാപ്പിങ് തൊഴിലാളികൾ കണ്ടത്.വീഴ്ചയിൽ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പാലോട് ആർ ഒ പറഞ്ഞു.കൂട്ടമായി എത്തിയ കാട്ടാനകളിൽ നിന്ന് ഒന്ന് റബ്ബർമരം മറിച്ചിടാൻ നടത്തിയ ശ്രമത്തിനിടെ കല്ല് ഇളകി കാട്ടാനയുടെ ദേഹത്ത് പതിക്കുകയും അതിന്റെ ആഘാതത്തിൽ പുഴയിലേക്കുള്ള വീഴ്ചയും ആണ് മരണത്തിന് കാരണമായതെന്ന് കരുതുന്നു.ഫോറസ്റ്റ് വെറ്ററനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ രാത്രിയോടെ മറവുചെയ്തു.
