ചെമ്മരുതി : സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമായ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന കോഫി ഹൗസിന്റെ ഉദ്ഘാടനം നാളെ സെപ്റ്റംബർ 25ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലീമിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് വർക്കല എം.എൽ.എ അഡ്വ വി. ജോയ് നിർവഹിക്കും. പഞ്ചായത്ത് ജനപ്രതിനിധികൾ, ഡോക്ടർമാർ, പഞ്ചായത്തിന്റെ വിവിധ തലത്തിലെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
