ആറ്റിങ്ങൽ : ആറ്റിങ്ങൽ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം നടുറോഡിൽ അപകടക്കെണിയായി വലിയ കുഴി. എല്ലാ തരം വാഹനങ്ങളും കടന്നുപോകുന്ന റോഡിലാണ് ഈ വലിയ കുഴി. ഇതിനോടകം നിരവധി ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ നടന്നു. ഗതാഗത കുരുക്ക് രൂക്ഷമായ ഇവിടെ ഈ കുഴിയിൽപെടാതെ വാഹനങ്ങൾ രക്ഷപ്പെട്ടു പോകാനും പാടാണ്. രാത്രിയിലാണ് അധികവും അപകടം നടക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് ഇരകൾ.ഇതുപോലെ ഒരുപാട് കുഴികൾ ദേശീയ പാതയിൽ ഉണ്ട്. കുഴികൾ വലുതാകുന്നതല്ലാതെ അത് മൂടാൻ ആരും മുൻകൈ എടുക്കുന്നില്ല. അപകടത്തിൽപെട്ടാൽ നഷ്ടം അവനവനു മാത്രം. കെഎസ്ആർടിസി ബസ്സുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇവിടെയുള്ള ഈ കുഴി മൂടാതിരുന്നാൽ വലിയ ദുരന്തങ്ങൾ ഉണ്ടായേക്കാം. എംഎൽഎയും ബന്ധപ്പെട്ട അധികൃതരും വിഷയം ഗൗരവമായി കണ്ട് വേണ്ട പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
