ആറ്റിങ്ങൽ: കെ.എസ്.ഇ.ബി.ആറ്റിങ്ങൽ സെക്‌ഷൻ പരിധിയിലുണ്ടായിരുന്ന ചെറുവള്ളിമുക്ക്, പറയത്തുകോണം, മീമ്പാട്ട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ ചിറയിൻകീഴ് സെക്‌ഷൻ പരിധിയിലേക്കു മാറ്റി.ഈ മേഖലയിലെ പരാതികൾ ഇനിമുതൽ ചിറയിൻകീഴ് സെക്‌ഷൻ ഓഫീസിലാണ് അറിയിക്കേണ്ടത്.
