Search
Close this search box.

കിളിമാനൂർ വെണ്ണിച്ചിറ കുളത്തിൽ വീണ്ടും നീന്തൽ പരിശീലനം ആരംഭിക്കുന്നു….

eiYM6S12591

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് ടൗണിനോട് ചേർന്നുള്ള വെണ്ണിച്ചിറ കുളത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ഷാർക്ക് അക്വാട്ടിക്ക് ക്ലബ് രൂപീകരിച്ച നീന്തൽ പരിശീലന കേന്ദ്രമാണ് വ്യാജ എലിപ്പനി പ്രചാരണത്തിൽ നിലച്ചുപോയത്. ഇപ്പോൾ വീണ്ടും പുത്തൻ പദ്ധതികളുമായി പരിശീലനം ആരംഭിക്കുന്നു.

നിരവധി കുട്ടികൾക്ക് സംസ്ഥാന തലത്തിൽ പോലും സമ്മാനങ്ങൾ നേടുന്ന തലത്തിലേക്ക് പരിശീലന കേന്ദ്രം വളർന്നതോടെയാണ് ചിലർ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് നാട്ടുകാർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2019 മെയ് മാസത്തിൽ നാട്ടിൽ പകർച്ചപ്പനി വ്യാപകമായതിനിടയിൽ ഇവിടെ പരിശീലനം നടത്തിയ ചില കുട്ടികൾക്കും പനി ബാധിച്ചിരുന്നു. കുട്ടികൾക്ക് എലിപ്പനിയാണന്ന് കുപ്രചരണം നടത്തിയ ആളുകൾ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീന്തൽ പരിശീലന കേന്ദ്രത്തെ അടച്ചു പൂട്ടിക്കുകയായിരുന്നെന്നും പറയുന്നു. എന്നാൽ കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ പബ്ലിക്ക് ഹെൽത്ത് ലാബോറട്ടറിയിൽ പരിശോധിച്ചപ്പോൾ എലിപ്പനി വയറസ് കണ്ടില്ല.

തുടർന്ന് ഗ്രാമപഞ്ചായത്തും ഹെൽത്ത് അധികൃതരും രംഗത്ത് എത്തുകയും വീണ്ടും പരിശീലന കേന്ദ്രം പുനർ ആരംഭിക്കുവാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ കുളത്തിലെ ജലം നീന്തൽ പരിശീലനത്തിന് ഉപയോഗിച്ചാൽ കൃഷി ആവശ്യങ്ങൾക്ക് തികയില്ല എന്ന പുതിയ അടവുമായി ചിലർ വീണ്ടും രംഗത്ത് എത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളിയുടെ ഇടപെടലുകളെ തുടർന്ന് നീന്തൽ പരിശീലന കേന്ദ്രം ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്നും രണ്ടര കോടി രൂപ അനുവദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!