നെടുമങ്ങാട് : കഠിനാധ്വാനത്തിലൂടെ അഭിലാഷ് നേടിയത് പി.എസ്.സി എക്സൈസ് ഡ്രൈവർ പരീക്ഷയിൽ ഒന്നാം റാങ്ക്. മുണ്ടേല കുന്നുംപുറത്ത് വീട്ടിൽ പരേതനായ കുട്ടൻ-ഓമന ദമ്പതികളുടെ മൂത്ത മകനാണ് ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയത്. നെടുമങ്ങാട് ആലിന്റെ മുന്നിലുള്ള പൂക്കടയിൽ ജോലി ചെയ്തു കൊണ്ടാണ് അഭിലാഷ് ഈ നേട്ടം കൈവരിച്ചത്. പഠിക്കുന്ന സമയവും പാർട്ട് ടൈം ആയി രാത്രികളിൽ പൂക്കടയിൽ ജോലിക്ക് നിന്നാണ് പഠനത്തിന് വേണ്ടിയുള്ള ചിലവ് കണ്ടെത്തിയിരുന്നത്. അനൂപ് ആണ് സഹോദരൻ.
