വർക്കല : വർക്കലയിൽ ദമ്പതികൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. വർക്കല, രഘുനാഥപുരം സ്വദേശി ബിനുവും ഭാര്യയും സഞ്ചരിച്ച കാറാണ് ഇന്ന് വൈകുന്നേരം 4 :45ഓടെ വർക്കല ചെറുകുന്ന് റോഡിൽ മറിഞ്ഞത്. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ തട്ടിയാണ് കാർ തലകീഴായി മറിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.
