Search
Close this search box.

ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ അന്താരാഷ്ട്ര ടൂര്‍ സംഘം പുറപ്പെട്ടു

eiE38DI1970

തിരുവനന്തപുരം: ലോക വിനോദസഞ്ചാര ദിനത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ അന്താരാഷ്ട്ര ടൂര്‍ സംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെട്ടു. മലേഷ്യയിലേക്കാണ് 44 പേരടങ്ങുന്ന സംഘം യാത്ര പോകുന്നത്.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ രണ്ടാമത്തെ ടെര്‍മിനലില്‍ നിന്നും മലിംഗോ എയര്‍ലൈന്‍സിലാണ് മലയാളി സംഘം കൊലാലമ്പൂരിലേക്ക് പറന്നത്.സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍,6മാസം പ്രായമുള്ള നീൽ രഞ്ജിത്തിന് വിസയും ടിക്കറ്റും കൈമാറി ഉത്ഘാടനം നിർവഹിച്ചു സെക്രട്ടറി രതീഷ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ അന്താരാഷ്ട്ര ഭീമന്മാരായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്ന കാലത്ത് കേരളത്തിലെ സഹകരണ മേഖലയിലെ സ്ഥാപനമായ ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി അന്താരാഷ്ട്ര ടൂര്‍ രംഗത്തേക്ക് സജീവമാകുന്നത് സഹകരണ മേഖലയുടെ ശക്തി വിളിച്ചോതുന്നതാണ്. തദ്ദേശീയവും വിദേശീയവുമായ ടൂര്‍ പാക്കേജുകള്‍ വ്യക്തികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചെയ്ത് കൊടുക്കുന്ന സഹകരണ സ്ഥാപനമാണിത്. സംഘത്തിന് സര്‍ക്കാരിന്റെ തദ്ദേശ ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള 19 ലക്ഷം രൂപയുടെ ഫണ്ട് ലഭ്യമാക്കുകയും എ.സി. ബസ് വാങ്ങുകയും ചെയ്തിരുന്നു. പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക ഏകദിന ടൂര്‍ പാക്കേജും സൊസൈറ്റി നടത്തുന്നുണ്ട്. സൊസൈറ്റി നടത്തുന്ന വിമാന – കപ്പല്‍ – മെട്രോ റയില്‍ യാത്രകള്‍ സംയോജിപ്പിച്ച് കൊണ്ടുള്ള ഏകദിന വിസ്മയയാത്രയില്‍ ഇതിനകം ആയിരങ്ങള്‍ പങ്കെടുത്ത് കഴിഞ്ഞു. കഠിനംകുളം കായല്‍ കേന്ദ്രീകരിച്ചുള്ള ബോട്ട് സര്‍വ്വീസ് പദ്ധതി ഏറെ വൈകാതെ നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ് സൊസൈറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846940000 എന്ന നമ്പരില്‍ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!