ആലംകോട് : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ആലംകോട് ബ്രദേഴ്‌സ് വാട്സ്ആപ്പ് കൂട്ടായ്മ നിർധന യുവതിക്ക് വിവാഹ ധനസഹായം നൽകി. ആലംകോട് പള്ളിമുക്ക് സ്വദേശിനി അസ്മിയയ്ക്കാണ് സ്വർണം ഉൾപ്പടെയുള്ള സഹായം നൽകിയത്.ആലംകോട് പള്ളിമുറ്റത്ത് നടന്ന ധനസഹായ കൈമാറ്റൽ ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഹമീദ്, ആലംകോട് പള്ളി ചീഫ് ഇമാം ഷിഹാബുദീൻ ഫൈസി, ആലംകോട് ബ്രദേഴ്‌സ് വാട്സ്ആപ്പ് കൂട്ടായ്മ രക്ഷാധികാരി എം. എച്ച് അഷ്‌റഫ്, കൂട്ടായ്മ അഡ്മിൻ റസൂൽസ, നാസർ, നസീർ, നൗഷാദ് അബുദാബി,നാസിമുദ്ധീൻ, ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു
