Search
Close this search box.

സ്വച്ഛ് ഭാരത് അഭിയാൻ -എൻ സി സി കേഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തി

eiIUIOG71229

കിളിമാനൂർ: കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി കേഡറ്റുകൾ നടത്തിയ സ്വച്ഛ് ഭാരത് അഭിയാൻ ശുചീകരണ പരിപാടി കുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനവും വിജ്ഞാനപ്രദവും ആയിരുന്നു .പരിപാടിയുടെ ഭാഗമായി 100 കേഡറ്റുകൾ അടങ്ങുന്ന സംഘം അമ്പതോളം സ്വച്ഛ് ഭാരത് സന്ദേശങ്ങൾ അടങ്ങിയ പ്ളക്കാർഡുകൾ തയ്യാറാക്കി കിളിമാനൂർ മാർക്കറ്റ് ജംഗ്ഷൻ വരെ ബോധവൽക്കരണ റാലി നടത്തി .വ്യക്തി ശുചിത്വത്തിനും സമൂഹം ശുചിത്വത്തിനും പ്രവർത്ത്യുൻമുഖ ബോധവൽക്കരണ സന്ദേശ യാത്ര നടന്നു.പുതിയകാവ് കിളിമാനൂർ മാർക്കറ്റ് ജംഗ്ഷൻ മുതൽ ഗവൺമെൻറ് എൽ പി എസ് ,ബി ആർ സി പ്രദേശങ്ങൾ പൂർണമായി പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

രാവിലെ 9 30ന് ഗവൺമെൻറ് ഹയർ സെക്കൻഡറി ഗ്രൗണ്ടിൽനിന്ന് ഹെഡ്മിസ്ട്രസ് എസ് അജിത,പ്രിൻസിപ്പൽ ഇൻ ചാർജ് എന്നിവർ ചേർന്ന് പരിപാടികൾക്ക് തുടക്കംകുറിച്ചു.ബി ആർ സി യുടെ സഹകരണത്തോടെ നടത്തപ്പെട്ട ശുചീകരണ പരിപാടികൾക്ക് സന്ദേശം നൽകിക്കൊണ്ട് ബി പി എം എസ് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൻ സി സി ഫസ്റ്റ് ഓഫീസർ ഡോ.എൻ അനിൽകുമാർ, ഒന്നാം കേരള ബറ്റാലിയൻ പ്രതിനിധി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ബി ആർ സി പരിശീലകൻ വൈശാശാഖ് കെ എസ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!