വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ഇലകമൺ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ ആരംഭിച്ച വൃദ്ധവയോജനക്ലബും വൃദ്ധരെ അനുമോദിക്കൽ ചടങ്ങും അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. വൃദ്ധയായ പാളയംകുന്ന് പ്രഭാവിലാസത്തിൽ സുമതിയെ എം.എൽ.എ പൊന്നാട അണിയിച്ചു. ആരോഗ്യ പ്രവർത്തകരായ അനിൽകുമാർ, രാധാകൃഷ്ണൻ, അംഗൻവാടി പ്രവർത്തകരായ ഷീജ, അരുഷദേവി, ക്ലബ് സെക്രട്ടറി പൊയ്കവിള പ്രകാശ് എന്നിവർ സംസാരിച്ചു.