കിളിമാനൂർ : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കിളിമാനൂർ ചൂട്ടയിൽ നവജ്യോതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചൂട്ടയിൽ ജംഗ്ഷനും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്നു. ഈ ഒരാഴ്ച ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ക്ലബ്ബിന്റെ തീരുമാനം. കൂടാതെ ചൂട്ടയിൽ ജംഗ്ഷൻ ആട്ടോസ്റ്റാന്റിലെ തൊഴിലാളികൾ സ്റ്റാന്റും പരിസരവും ശുചീകരിച്ചു.
