നെടുമങ്ങാട് : നെടുമങ്ങാട് ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡ് കുളപ്പട സ്വദേശിയായ മാഹീൻ ഡ്യൂട്ടിക്കിടെ നെടുമങ്ങാട് പരിസരത്തു നിന്നും കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന താലിമാല ഉടമസ്ഥന് തിരിച്ച് ഏൽപ്പിച്ച് മാതൃകയായി.
സ്വർണം കിട്ടിയ ഉടൻതന്നെ മാഹീൻ സ്റ്റേഷനിലെ എച്ച്.എസ്.ഒ ഷറഫുദ്ദീനെ ഏൽപ്പിക്കുകയും ഉടമസ്ഥന് തിരിച്ച് ഏൽപ്പിക്കുകയുമായിരുന്നു. വർഷങ്ങളോളം അതിർത്തി രക്ഷാസേനയിൽ ജോലി ചെയ്തയാളാണ് മാഹീൻ.