ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊടുമൺ കോട്ടൂർ കുന്നിൽ ശശി ( 54) വീട്ടുമുറ്റത്തുള്ള ഉദ്ദേശം 50 അടി താഴ്ചയും 10 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടു. ഇന്ന് രാത്രി 10മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ ഫയർ & റസ്ക്യൂടീമംഗങ്ങൾ സ്ഥലത്തെത്തി നെറ്റ് ഉപയോഗിച്ച് പുറത്തെടുത്ത് രക്ഷപ്പെടുത്തി.
