ആറ്റിങ്ങൽ : അറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനായ പേരൂർക്കട സ്വദേശി പ്രണവി(26)ന് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. കബീർ ബസ്സുമായാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പ്രണവിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു ആളുകൾ ഓടിക്കൂടി, ഗതാഗത തടസ്സം അനുഭവപ്പെട്ടു. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു
