നന്ദിയോട് : ചെറു ധാന്യ കൃഷിയിൽ ചരിത്രം കുറിച്ച നന്ദിയോടിന്റെ മണ്ണിൽ മുത്താറിയെന്നറിയപ്പെടുന്ന കുവരക് എന്ന പഞ്ഞിപ്പുല്ല് കൃഷി ചെയ്ത് ജോവർ സുരേന്ദ്രൻ താരമാകുന്നു.റാഗിക്കൊപ്പം കുലകുലയായി കായ്ച്ചു നിൽക്കുന്ന ജോവർ കൊത്താനും ആറ്റുകടവിൽ കിളികളുടെ നല്ല തിരക്കുണ്ട്. മിത്രാ നികേതൻ വെള്ളനാടിന്റെ പ്രോത്സാഹനത്തിൽ ഗ്രാമാമൃതം ടീം കർഷകരായ പരത്തൂർ ബാലകൃഷ്ണൻ നായർ, ഷാജി, അർജുനൻ കാണി, സനൽ ,ബി.എസ്.ശ്രീജിത്ത്, തുടങ്ങിയവരും റാഗി ട്രയൽകൃഷി ചെയ്യുന്നുണ്ട്.
മിത്രാ നികേതൻ കൃഷി കോ-ഓർഡിനേറ്റർ വിഷ്ണു വിളവെടുപ്പ് നിർവ്വഹിച്ചു.