മംഗലപുരം: മംഗലപുരത്ത് മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മംഗലപുരം ഭൂതാനം കോളനിയിൽ മോളി ഭവനിൽ ബോബൻ(41)ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മേനംകുളത്തെ ബന്ധുവീട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എ. എസ്. ഐ രാധാകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ അപ്പു, ബിജു എന്നിവരുൾപ്പെട്ട സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
