ആറ്റിങ്ങൽ : ഗതാഗതക്കുരുക്കിന് പേരുകേട്ട ആറ്റിങ്ങൽ ദേശീയപാതയിൽ ഇന്ന് വൈകുന്നേരം 4അര മണി മുതൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ആറ്റിങ്ങൽ ഐ.ടി.ഐ ജംഗ്ഷനിൽ കൊച്ചിൻ ഷിപ്പിയാർഡ് മൊബൈൽസ് യൂണിറ്റ് ബസ് ഐടിഐയിൽ പരിശീലനം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ മെയിൻ ഗേറ്റിനു സമീപം ഇന്റെർലോക്കിൽ കുടുങ്ങിയതാണ് ഗതാഗത കുരുക്കിന് കാരണമായത്. ദേശീയപാതയുടെ പകുതിയോളം ഭാഗം ബസ് കുടുങ്ങി കിടന്നു.അത് കാരണം ഒരു ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞത്. നാട്ടുകാരും പോലീസും ചേർന്ന് ബസ് തള്ളി മാറ്റാൻ ശ്രമം നടത്തിയെങ്കിലും ബസ് റോഡിലേക്ക് കൂടുതൽ ഇറങ്ങുകയല്ലാതെ ബസ് മാറ്റി ഗതാഗത കുരുക്ക് അഴിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രാത്രി 8 മണിയോടെ ഹെവി ലിഫ്റ്റിങ് ക്രയിൻ സ്ഥലത്തെത്തിച്ച് ബസ് നീക്കി. അതോടെയാണ് വാഹനങ്ങൾ സുഗമമായി കടന്നു പോയി തുടങ്ങിയത്.
