വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിന് കെട്ടിട നിർമ്മാണത്തിന് 260 ലക്ഷം രൂപ..

eiSTZSA19535

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മാണത്തിന് 260 ലക്ഷം രൂപ അനുവദിച്ച്‌ സർക്കാർ ഭരണാനുമതി ലഭിച്ചതായി എംഎൽഎ ഡികെ മുരളി അറിയിച്ചു.

കീഴായിക്കോണം ജംഗ്ഷനിൽ വാടക കെട്ടിടത്തിലാണ് ഇപ്പോൾ അഗ്നിരക്ഷാനിലയം പ്രവർത്തിച്ചു വരുന്നത്. കീഴായിക്കോണം ജംഗ്ഷനു സമീപത്തായുള്ള എറിപ്പറയിലുള്ള 50 സെൻറ് സ്ഥലം ഫയർഫോഴ്സിന് റവന്യൂ വകുപ്പ് കൈമാറിയിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 260 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. സാങ്കേതിക അനുമതി ലഭിച്ചശേഷം ടെൻഡർ നടപടികൾ സ്വീകരിച്ചു പരമാവധി വേഗത്തിൽ കെട്ടിടം പണി പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!