ആറ്റിങ്ങൽ : ആറ്റിങ്ങലിലെ പോസ്റ്റിൽ തീ പിടിച്ചു. ഇന്ന് വൈകുന്നേരം 7 അര മണിയോടെ ആറ്റിങ്ങൽ ഗേൾസ് സ്കൂൾ നാലുമുക്ക് ജംഗ്ഷന് സമീപമാണ് പോസ്റ്റിന് തീ പിടിച്ചത്. കെഎസ്ഇബി കേബിളിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയ രീതിയിൽ തീ കത്തുന്നത് കണ്ട് ജനങ്ങൾ പരിഭ്രാന്തരാകുകയും തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. ആറ്റിങ്ങൽ ഫയർഫോഴ്സ് എ.എസ്.ടി.ഒ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. അഗ്നിശമന സേന എത്തുന്നതുവരെയും തീ കത്തുന്നുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഈയടുത്തകാലത്തായി പോസ്റ്റുകളിൽ തീപിടിക്കുന്നത് തുടർക്കഥയാവുകയാണ്.
