ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. ദേശീയ പാതയിൽ പൂവൻപാറ പാലത്തിന് സമീപമുള്ള ഹോട്ടലിനടുത്താണ് അപകടം നടന്നത്. ഇനി രാവിലെ 10 മണിയോടെയാണ് സംഭവം. തിരുവനന്തപുരം കരമനയിലേക്ക് കല്യാണ ഓട്ടം പോയ ടൂറിസ്റ്റ് ബസ്സും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു സ്കൂട്ടർ ഓവർ ടേക്ക് ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സമുണ്ടായി.