ചുള്ളിമാനൂർ :തൃശൂർ വെച്ച് നടന്ന 40-ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമിത്തേ (ഫൈറ്റിംഗ്) മത്സരത്തിൽ ചുള്ളിമാനൂർ സ്വദേശിനിയായ ഏഴാം ക്ലാസ്സുക്കാരിക്ക് സ്വർണ്ണ മെഡൽ.ആനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാന്റെയും മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാദിയ ബീവിയുടെയും മകൾ രിസ്‌വാന സ്വർണ്ണ മെഡൽ നേടിയത്. പിതാവ് അക്ബർ ഷാൻ ആണ് രിസ്‌വാനയുടെ പരിശീലകൻ. ചുള്ളിമാനൂർ എസ് എച്ച് യു പി എസ്സ് ഏഴാം ക്ലാസ്സ് വിദ്യാർഥിനിയാണ്
