ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് വി ആൻഡ് എച്ച് എസ് എസ്, വി എച്ച് എസ് ഇ ഒന്നാം വർഷ വിദ്യാർഥി അർജുൻ തമ്പി പശ്ചിമ ബംഗാളിൽ വച്ച് നടക്കുന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് സ്ക്കൂൾ ഖോ ഖോ ചാമ്പ്യൻ ഷിപ്പിൽ കേരള ടീമിൽ കളിക്കും.സ്കൂൾതല കായിക മത്സര വേദിയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അർജുൻ ഉത്തരാഖണ്ഡിൽ വച്ച് നടക്കുന്ന മീറ്റ്ലേക്കും കേരള ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വി എച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം വോളന്റിയർ ലീഡർ കൂടിയായ അർജുൻ സാമൂഹിക പ്രതിബദ്ധത രംഗത്തും സജീവമാണ്.
