വർക്കല : വർക്കലയിൽ സ്വകാര്യ ബസ്സിൽ സഹയാത്രക്കാരിയുടെ പണം മോഷ്ടിച്ച സ്ത്രീയെ പിങ്ക് പോലീസ് പിടികൂടി. ചെന്നൈ, എം. ജി. ആർ നഗർ കോളനിയിൽ ദേവിയാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം വർക്കല പുന്നമൂട് വഴി പോകുന്ന കൃഷ്ണ ബസ്സിലാണ് സംഭവം. ബസ്സിൽ കയറിയ ദേവി ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സീറ്റിൽ ഇടം പിടിക്കുകയും അടുത്ത് വന്നിരുന്ന സഹയാത്രികയുടെ പേഴ്സ് തുറന്ന് അതിൽ നിന്ന് രണ്ടായിരം രൂപ എടുത്ത് ഒളിപ്പിച്ചു വെയ്ക്കുകയും ചെയ്തു. എന്നാൽ സംശയം തോന്നിയ സഹയാത്രിക ബഹളം വെച്ചപ്പോൾ പൈസ ബസ്സിന്റെ പ്ലാറ്റഫോമിൽ ഇട്ട് തന്ത്രപൂർവം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വർക്കല പോലീസ് പിങ്ക് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പോലീസ് പ്രതിയെ പിടികൂടി വർക്കല പോലീസിന് കൈമാറി. പിങ്ക് പോലീസുകാരായ എസ്‌ഐ ബിനു, ഹസീന, അജിത, ഷൈല, ഉഷ തുടങ്ങിയവർ പങ്കെടുത്തു.
