മംഗലപുരം : മംഗലപുരം വെയിലൂർ വാലികോണത്ത് രണ്ട് യുവാക്കളെ മാരകമായി വെട്ടിപരികേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. മുരുക്കുംപുഴ, കോഴിമട, വി.ജി ഭവനിൽ വിവേക് (27) ആണ് മംഗലപുരം പോലീസിന്റെ പിടിയിലായത്. മുൻവൈരാഗ്യത്തിന്റെ പേരിൽ കഴിഞ്ഞ പത്താം തിയതി രാത്രി 9 മണിക്ക് വീടിന്റെ മുൻവശത്ത് നിൽക്കുകയായിരുന്ന അഖിൽ ബന്ധുവായ നിതിൻ എന്നിവരെ മാരകായുധങ്ങളുമായി എത്തി മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നാം പ്രതിയായ വിവേകിനെ മോഹനപുരം ഖബറടിയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെ പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യുകയായിരുന്നു. ഒന്നും രണ്ടും പ്രതികൾ ഉടൻ പിടിയിലാകുമെന്ന് മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
