ആറ്റിങ്ങൽ : ആറ്റിങ്ങൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ പുരോഗമിക്കുന്നു. പ്രാരംഭഘട്ടത്തിൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള നിശ്ചിത ദൂരപരിധിയിലെ പ്രതലനിരപ്പ് ആണ് പരിശോധിച്ചു വരുന്നത്. ഒരാഴ്ചയോളം സർവ്വേ നടപടികൾ നീണ്ടു നിൽക്കുമെന്നാണ് വിവരം. പി.ഡബ്ല്യു.ഡി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് സർവ്വേ നടപടികൾ നടന്നു വരുന്നത്. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ, നഗരസഭ ചെയർമാൻ എം.പ്രദീപ് തുടങ്ങിയ ജനപ്രതിനിധികൾ സ്ഥിതിഗതികൾ പരിശോധിച്ചു.
