ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംപാറ, പരുത്തിക്കുഴി, പുലിയൂർ, നല്ലിക്കുഴി, കുഴയ്ക്കാട്ടുകോണം, കാ വിൻപുറം എന്നി സ്ഥലങ്ങളിൽ അതിരൂക്ഷമായ വാനര ശല്യം അനുഭവപ്പെട്ട് വരുന്നു. വലിയമല ഐ.എസ്.ആർ.ഒ വനത്തിൽ നിന്നാണ് വാനരങ്ങുംകാട്ട് പന്നിയും പെരുമ്പാവും ഈ പ്രദേശങ്ങളിൽ ഇറങ്ങുന്നത്. കാർഷിക വിളകളെ പൂർണ്ണമായും നശിപ്പിച്ച് വരുന്നു.ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽ കുമാർ വനം വകുപ്പ് മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടപടി ആരംഭിച്ചു. പരുത്തിപ്പള്ളി റെയിൻഞ്ചോഫീസർ വിനോദിന്റെ നേതൃത്വത്തിൽ വാനരങ്ങളെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചു.