Search
Close this search box.

വർക്കല മണ്ഡലത്തിലെ ആദ്യത്തെ ‘പച്ചത്തുരുത്തി’ന്റെ നിർമ്മാണോദ്ഘാടനം ചെമ്മരുതിയിൽ

eiKG1JO69368

ചെമ്മരുതി : കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഹരിതകേരള മിഷനുമായി ചേർന്ന് വർക്കല നിയോജക മണ്ഡലത്തിലെ ആദ്യത്തെ ‘പച്ചത്തുരുത്തി’ന്റെ നിർമ്മാണ ഉദ്ഘാടനം നവംബർ 2 രാവിലെ 9 മണി മുതൽ ചെമ്മരുതി കുടുംബാരോഗ്യ അങ്കണത്തിൽ വച്ച് നടത്തുന്നു. വനവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായിട്ടാണ് കേന്ദ്രീകൃത വനവൽക്കരണ പ്രവർത്തനമായ പച്ചത്തുരുത്ത് പരിപാടി ഹരിതകേരളം മിഷൻ ആവിഷ്കരിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.എച്ച് സലിം അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വർക്കല എംഎൽഎ അഡ്വ വി. ജോയി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി സ്വാഗതം ആശംസിക്കും. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ യൂസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ സി.എസ് രാജീവ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയസിംഹൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരുണ് എസ് ലാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി കുമാരി, ശശീന്ദ്ര, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ ഹുമയൂൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനക്കുറുപ്പ്, കുട്ടപ്പൻ തമ്പി, ജയലക്ഷ്മി, സുഭാഷ്, തങ്കപ്പൻ, ഗീതാനളൻ, അരവിന്ദൻ, വിജയ ശ്രീലേഖകുറുപ്പ്, ജെസ്സി, ബീന, റാം മോഹൻ, ഗീതാ കുമാരി, രജനി പ്രേംജി, ചെമ്മരുതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ റ്റി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി സുപിൻ കൃതജ്ഞത രേഖപ്പെടുത്തും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!