Search
Close this search box.

ആലംകോട് ജംഗ്ഷന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു: ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

ei8BSFP14227

ആലംകോട് : ആലംകോട് ജംഗ്ഷന് സമീപം ദേശീയ പാതയിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെ 10:45ഓടെയാണ് സംഭവം. ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ദേവൂട്ടി എന്ന സ്വകാര്യ ബസ്സും മറ്റൊരു വാഗൻ ആർ കാറുമാണ് കൂട്ടിയിടിച്ചത്. ഒരേ ദിശയിൽ വന്ന കാറും സ്വകാര്യബസ്സും മുന്നിലൂടെ വന്ന കാറിനെ ഓവർടേക്ക് ചെയ്യാൻ ബസ് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ഇടതുഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട ശേഷം വലത്തേക്ക് വളരെ പെട്ടെന്ന് കാർ വെട്ടി തിരിച്ചതാണ് അപകടത്തിന് കാരണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിന്റെ  മുൻഭാഗവും കാറിന്റെ മുൻ ഭാഗവുമാണ് ഇടിച്ചത്.

കാറിലുണ്ടായിരുന്നവർക്കും ബസിലുണ്ടായിരുന്നവർക്കും പരിക്കുകളൊന്നും ഇല്ല. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ആലംകോട് മുതൽ പൂവൻപാറ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് കണ്ടത്. ആറ്റിങ്ങൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!