അഴൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അഴൂർ കടവ് – മാടൻവിള തിട്ടയിയിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ മാടൻവിള – അഴൂർ മെയിൻ റോഡ് ഉപരോധിക്കും. നാളെ രാവിലെ പത്തിന് മാടൻവിള എസ്.ഐ.യു.പി.എസ് സ്കൂളിന് സമീപം നടത്തുന്ന ഉപരോധസമരത്തിൽ മുസ്ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും ജില്ലാ – മണ്ഡലം നേതാക്കൾ സംബന്ധിക്കുമെന്ന് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് അജ്മൽ ബായ് ജനറൽ സെക്രട്ടറി എസ്.എം അഷ്‌റഫ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
