ചിറയിൻകീഴ് -വർക്കല നിയമസഭാ മണ്ഡലങ്ങളിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം റൂറൽ പോലിസ് ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ ചേംബറിൽ നടന്ന യോഗത്തിൽ വർക്കല എം.എൽ.എ അഡ്വ വി ജോയി, തിരുവനന്തപുരം ജില്ലാ റൂറൽ പോലീസ് മേധാവി ബി അശോകൻ ഐ.പി.എസ്, തിരുവനന്തപുരം റൂറൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിഎസ് ദിനരാജ് ,എസ്.ആർ സുമേഷ് എന്നിവർ പങ്കെടുത്തു.
