വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

eiN2NK570006

ആറ്റിങ്ങൽ : ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വില്പന നടത്തുന്ന യുവാവ് ആറ്റിങ്ങൽ എക്സൈസിന്റെ പിടിയിലായി. ആലംകോട് മണ്ണൂർ ഭാഗം കാട്ടിൽ വീട്ടിൽ സുജി(34)യാണ് രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് വർക്കല, കടക്കാവൂർ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളിലും പരിസരത്തും ഒരേസമയം നടത്തിയ പരിശോധനയിലാണ് വർക്കലയിൽ നിന്ന് ഇയാൾ പിടിയിലായത്. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ മഹാരാഷ്ട്രയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് എക്സൈസിനോട് പറഞ്ഞു. എക്സൈസ് കമ്മിഷണറുടെ ദക്ഷിണമേഖല സ്ക്വാഡിന്റെ ചുമതലയുള്ള ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഐ.ബി.പ്രിവന്റീവ് ഓഫീസർ സുധീഷ് കൃഷ്ണ, പ്രിവന്റീവ് ഓഫീസർ ബിനു താജുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, സുർജിത്ത്, ഷിബു, ശിവൻ, മഞ്ജുഷ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!