ആറ്റിങ്ങൽ: അവനവഞ്ചേരി വൈദ്യുതി സെക്ഷന്റെ കീഴിലുള്ള പരമേശ്വരം ട്രൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കളെ വാമനപുരം ഇലക്ട്രിക് സെക്ഷന്റെ പരിധിയിലേയ്ക്ക് മാറ്റിയതായി എ.ഇ അറിയിച്ചു. ഈ പ്രദേശത്തെ വൈദ്യുതി സംബന്ധമായ പരാതികൾ ഇനിമുതൽ വാമനപുരം സെക്ഷൻ ഓഫീസിൽ അറിയിക്കണം.
