പുസ്തകക്കൂട്ടുകാരെ തേടി അദ്ധ്യാപകരും കുട്ടികളും വീട്ടുമുറ്റങ്ങളിലേക്ക്. ക്ലാസ് റൂം ലൈബ്രറിക്ക് ആവശ്യമുള്ള പുസതക സമാഹരണത്തിനായി കിഴുവിലം ഗവൺമെന്റ് യു.പി.എസിലെ കുട്ടികളും അദ്ധ്യാപകരുമാണ് ഗൃഹസന്ദർശനം നടത്തിയത്. ഓരോ ക്ലാസ് മുറിയും ഓരോ ഗ്രന്ഥശാലയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ യാത്ര.കവി രാധാകഷ്ണൻ കുന്നും പുറത്തിന്റെ വീട്ടുമുറ്റത്ത് പുസ്തകങ്ങൾ കൈമാറി അദ്ദേഹം ചടങ്ങിന് തുടക്കം കുറിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ്കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിഏല, അദ്ധ്യാപകനും എഴുത്തുകാരനുമായ ബാലമുരളീകൃഷണൻ, സ്റ്റാഫ് സെക്രട്ടറി മഞ്ജു, മുൻ അദ്ധ്യാപകൻ ഗോപിനാഥൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ കവിതാലാപനം, കഥ പറച്ചിൽ എന്നിവ നടന്നു.
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2019/11/VID-20191105-WA0038.mp4?_=1