റബ്ബർ ഷീറ്റ് മോഷ്ടാക്കൾ പള്ളിക്കൽ പൊലീസിന്റെ പിടിയിൽ

ei1OPAW23514

പള്ളിക്കൽ : റബ്ബർ ഷീറ്റ് മോഷ്ടാക്കൾ പള്ളിക്കൽ പൊലീസിന്റെ പിടിയിൽ. ചാരുപാറ ചിറ്റിലഴികം കുന്നുവിള വീട്ടിൽ സജീവ് (35), വെള്ളല്ലൂർ, വൈ.എം.എ, ചിന്ത്രനെല്ലൂർ രാജീവ് ഭവനിൽ പച്ച സജി എന്ന് വിളിക്കുന്ന സജീവ് (35) എന്നിവരെയാണ് പള്ളിക്കൽ പാെലീസ് അറസ്റ്റ് ചെയ്തത്.

കിഴക്കനേല കെട്ടിടം ജംഗ്ഷനിൽ ഷുക്കൂർ മൻസിലിൽ നിന്ന് 89 റബർ ഷീറ്റുകളും സീമന്തപുരം സീനയുടെ വീട്ടിൽ നിന്ന് 220 ഷീറ്റുകളുമാണ് മോഷ്ടിച്ചത്. പ്രതികളുടെ പക്കൽ നിന്നും റബർഷീറ്റുകൾ കണ്ടെടുത്തു. റൂറൽ എസ്.പി ബി. അശോകന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ അജി ജി.നാഥ്, എസ്.ഐ പി .അനിൽകുമാർ, എ.എസ്.ഐ ഉദയകുമാർ, സി.പി.ഒമാരായ സുനിൽകുമാർ, ജിഷി, ബാഹുലേയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!