വിതുര :നാല്പതാം മാസ്റ്റേഴ്സ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് മീറ്റിൽ രണ്ടു സ്വർണ്ണ മെഡലും രണ്ടു വെള്ളി മെഡലും നേടി വിതുര സ്വദേശിനി വീട്ടമ്മയായ ഗായത്രി.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെയും ഇന്നും ആയി നടന്ന നാല്പതാംമത് മാസ്റ്റേഴ്സ് മീറ്റിൽ 400 മീറ്റർ, 800മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 200മീറ്റർ, ഓട്ടം ലോങ്ങ് ജമ്പ് എന്നീ ഇനത്തിൽ വെള്ളി മെഡൽ നേടി ആണ് വിതുര ചെറ്റച്ചൽ വാവുപാറ സുനിൽ കുമാറിന്റെ ഭാര്യ ഗായത്രി നേടിയത്. അശ്വിൻ, അതുൽ എന്നിവർ മക്കൾ ആണ്. വിതുര ഹൈ സ്കൂൾ പി.ടി സാറായ ബി. സത്യൻ ആണ് ഗായത്രിക്ക് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ട പരിശീലനം നടത്തിയത്.
