ചെമ്മരുതി : വർക്കല സബ് ജില്ല സ്ക്കൂൾ കലോൽസവത്തിന് ചെമ്മരുതി പഞ്ചായത്തിലെ പനയറ എസ്.എൻ.വി.എച്ച്.എസിൽ തുടക്കമായി. സബ് ജില്ലയിലെ 90 സ്ക്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2100 ഓളം കുട്ടികൾ വിവിധ ഇനം മൽസരങ്ങളിൽ മാറ്റുരയ്ക്കും. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച കലോൽസവം അഡ്വ ബി. സത്യൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രഞ്ജിത്ത് ,ഗ്രാമപഞ്ചായത്ത് അംഗം രജനി പ്രേംജി തുടങ്ങിയവർ സംസാരിച്ചു.കലോൽസവം നവംബർ 15 ന് സമാപിക്കും
