കടയ്ക്കാവൂർ : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആയാന്റവിള – പമ്പ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നു. നവംബർ16 മുതൽ എല്ലാ ദിവസവും രാത്രി 7.15നാണ് ആയാന്റവിള ശ്രീ മഹാലക്ഷ്മി ദേവസ്യത്തിൽ നിന്നും സർവീസ്. ടിക്കറ്റുകൾ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്. ഭക്തർക്ക് നിത്യവും ക്ഷേത്ര സന്നിധിയിൽ ഇരുമുടികെട്ട് നിറയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
