ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം പഴയ ദേശീയ പാതയിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മുന്നിൽ നിന്ന 3 വലിയ തണൽ മരങ്ങൾ കരിഞ്ഞുണങ്ങിയ നിലയിൽ. പി.ഡബ്ലിയു.ഡിയുടെ അധീനതയിലുള്ള മരങ്ങളാണ് നശിച്ചത്. ഒരേ സമയം മൂന്ന് മരങ്ങൾ നശിച്ചതിൽ നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. മാത്രമല്ല മരത്തിന്റെ തോല് ചെത്തിയ നിലയിലാണെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പി.ഡബ്ല്യൂ. ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് മേൽനടപടികൾ സ്വീകരിച്ചു.
