ആറ്റിങ്ങൽ : ആറ്റിങ്ങൽ – വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരിക്ക് സമീപം കൊടുംവളവിൽ റോഡ് മണ്ണുമൂടിയ നിലയിൽ. ആറ്റിങ്ങൽ ഗവ :പോളിടെക്‌നിക്കലിനും കോസ്മോ ഗാർഡൻസിനും ഇടയിലുള്ള കൊടും വളവിലാണ് മണ്ണ് മൂടി കിടക്കുന്നത്.അത് കാരണം ഇവിടെ അപകടങ്ങൾ നിത്യ സംഭവമാണ്. ഇരുചക്ര വാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. മണ്ണിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ തെന്നി മാറുകയും നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നതും പതിവ് കാഴ്ചയാണ്.ഇവിടെ റോഡ് ഏതാ കാൽനടയ്ക്കുള്ള വഴിയേതാ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. അപകടങ്ങൾ കൂടുന്നതല്ലാതെ ബന്ധപ്പെട്ട അധികാരികൾ മണ്ണ് മാറ്റി യാത്ര സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
