കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്തിൽ പൂർണമായും ജനകീയ പങ്കാളിത്തത്തതോടെ സ്ഥാപിച്ച സമ്പൂർണ സി.സി ടിവി കാമറ ശൃംഖലയുടെ പ്രവർത്തനോദ്ഘാടനം നടന്നു. കിഴുവിലം ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എ.സി. മൊയ്തീൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അടൂർ പ്രകാശ് എം.പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, സ്വാഗത സംഘം ജനറൽ കൺവീനർ ഗിരീഷ്കുമാർ, കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ, കാർഷിക വികസന ബാങ്ക് വൈസ്. പ്രസിഡന്റ് മനോജ് ഇടമന തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ തിരുവനന്തപുരം കന്റോൺമെന്റ് എസ്.എച്ച്.ഒ എം അനിൽകുമാർ, വി വി ജ്യോതിഷ് കുമാർ, അശോകൻ ഐ പി എസ്, ചിറയിൻകീഴ് എസ് എച്ച്.ഒ എച്ച്.എൽ സജീഷ്, വിഷ്ണു ഭക്തൻ, മുഹമ്മദ് ഷിബിൻ എന്നിവരെ ആദരിച്ചു.
