ചിറയിൻകീഴ് സ്വദേശിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ എ.മുഹമ്മദ് ഛായാഗ്രഹണം നിർവ്വഹിച്ച സിനിമ ഉടൻ പ്രദർശനത്തിനെത്തും. പ്രമുഖസംവിധായകൻ ആഷിഖ് അബു അവതരിപ്പിക്കുന്ന” ഉടലാഴം” എന്ന സിനിമയാണ് സിസംബർ 6 ന് പ്രദർശനത്തിനൊരുങ്ങുന്നത്.
ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി., ഡോ.സജീഷ് എം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഉണ്ണിക്കൃഷ്ണൻ ആവളയാണ്.
സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിപാൽ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, എഡിറ്റിങ് അപ്പു ഭട്ടതിരി…
മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണി, രമ്യ വൽസല , ഇന്ദ്രൻസ്, ജോയ് മാത്യു, അനുമോൾ എന്നിവർ ഉടലാഴത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും.