മണമ്പൂർ : മണമ്പൂരിൽ അനധികൃത മണ്ണ് കടത്ത് പോലീസ് പിടിച്ചു. മണമ്പൂർ, ശങ്കരൻമുക്ക്, മടവിളാകത്ത് നിന്നാണ് അനധികൃത മണ്ണ് കടത്ത് പിടിച്ചത്. കടയ്ക്കാവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ പത്തര മണിയോടെയാണ് എസ്.ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ടിപ്പർ ലോറിയും ജെസിബിയും പിടികൂടിയത്. 8ഓളം ലോഡ് മണ്ണ് കടത്തിയതായി വിവരം ഉണ്ടെന്നും കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പോലീസ് പറയുന്നു.
